KERALA
സംസ്ഥാനത്ത് കോവിഡ് മരണം തുടരുന്നു; മരണസംഖ്യ 109 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസ (82)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ച ശേഷം നടന്ന ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തയത്. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു മരണം. സ്രവം വിശദമായ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ട്രൂനാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു തുടര്‍ നടപടിക്രമങ്ങള്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 109 ആയി.