KERALANEWS

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ;രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തിനിടെയായിരുന്നു പ്ലസ് ടു പരിക്ഷകൾ നടന്നത്. നേരത്തെ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിയിരുന്നു. തിയറി പരീക്ഷയടെ പേപ്പറുകളുടെ മൂല്യനിർണയം വേ​ഗത്തിൽ പൂർത്തിയാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ മൂല്യനിർണയം മാറ്റിയത് പരീക്ഷാഫലവും നീളും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close