KERALANEWS

സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കിയ തീരുമാനത്തിനെതിരെയാണ് പണിമുടക്ക്.മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബര്‍ റൂം, ഐസിയു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അടിയന്തര ശസ്ത്രക്രിയകളും നടത്തും. കോവിഡ് ചികില്‍സ മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് ബഹിഷ്‌കരണം.

കൊല്‍ക്കത്ത:പൗരത്വനിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ.നിയമങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നു. നിയമം ബംഗാളില്‍ ഉള്‍പ്പെടെ ബി.ജെ.പി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് ഹാര്‍ബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജെ.പി.നദ്ദ പറഞ്ഞു.ഡയമണ്ട് ഹാര്‍ബറില്‍ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പൗരത്വ ബില്ല് നടപ്പാക്കുമെന്ന് ബി.ജെ.പി പറയുന്നത്.പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണം ജനുവരി മുതല്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് ഡിസംബര്‍ 6ന് കൊല്‍ക്കത്തയില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞിരുന്നു.പശ്ചിമ ബംഗാളില്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നിയമം നടപ്പാക്കാന്‍ ബി.ജെ.പി കച്ചകെട്ടിയിറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പൗരത്വനിയമം പ്രചരണ ആയുധമായി ഉപയോഗിക്കാനാണ്ബി.ജെ.പി ശ്രമിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close