Covid UpdatesKERALA

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ; കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേലഖകളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ വന്നേക്കും. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേലഖകളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഏഴ് ജില്ലകളെ ഹോട്ട്സ്പോട്ടായി കേന്ദ്രം തിരിച്ചതില്‍ വിയോജിപ്പും രേഖപ്പെടുത്തി. സാലറി ചലഞ്ചില്‍ മന്ത്രിസഭായോഗം തീരുമാനം എടുത്തില്ല.

തീവ്രബാധിത ജില്ലകളില്‍ മാറ്റം വരും. രോഗവ്യാപനത്തിന്റെ പരിധി വെച്ചാണ് തീരുമാനം എടുക്കേണ്ടതെന്നാണ് വിമര്‍ശനം. രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ റെഡ്‌സോണായി കണക്കാക്കി. ഹോട്ട് സ്‌പോട്ടായി ജില്ലകള്‍ക്ക് പകരം മേഖലകള്‍ തിരിക്കും. ഈ സോണുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രാനുമതി തേടും.

നിലവില്‍ കേന്ദ്രത്തിന്റെ ഹോട്ട്സ്പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമെന്ന വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. നിലവില്‍ കേന്ദ്ര ലിസ്റ്റിൽ കോഴിക്കോട് ഗ്രീൻ ലിസ്റ്റിലും നിലവിൽ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.

തീവ്രബാധിത മേഖലകളെ കേന്ദ്രം നിര്‍ണ്ണയിച്ച രീതിയെ മന്ത്രിസഭായോഗം വിമര്‍ശിച്ചു. ഹോട്ട്സ്പോട്ടുകളല്ല വേണ്ടത് സോണുകളാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നും വിലയിരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദ്ദേശം മറികടക്കുന്ന രീതിയിലാകരുതെന്ന രീതിയിലാണ് പുതിയ തീരുമാനങ്ങള്‍. ഇന്ന​ലെ വൈകിട്ടാണ് 170 കേന്ദ്രങ്ങളില്‍ കേരളത്തിന്റെ ഏഴ് ജില്ലകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close