KERALANEWS

സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി .ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി ഇന്ന് കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് മരണം ഇന്നലെ മരിച്ച കൊല്ലം സ്വദേശിക്കും മരണം കോവിഡ് ബാധ കാരണമാണെന്ന് കണ്ടെത്തി. ഇന്നു മരിച്ചത് കാര്‍സര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഹൈറുന്നിസ (48) ആണ് മരിച്ചത് ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍ പുലര്‍ച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗം ഉറവിടം വ്യക്തമല്ല . അതേസമയം കാസര്‍ഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറുന്നിസയുടേത് രണ്ടു ദിവസം മുന്‍പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു. അര്‍ബുദ രോഗിയാണ് ഇദ്ദേഹം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57) ആണ് മരിച്ചത് ഇന്ന് പുലര്‍ച്ച 5.30 ആണ് മരണം സംഭവിച്ചത് രണ്ടാമത്തെയാള്‍ കോവിഡ് ക്ഷേണങ്ങള്‍ ഉണ്ടായിരുന്നില്ല . ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ആന്റജിന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരണ കാരണം. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Tags
Show More

Related Articles

Back to top button
Close