Breaking NewsKERALA

സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ച തുടങ്ങും; ബാര്‍ബര്‍ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി, പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബിവ്റേജസ് ഔട്ട്ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റ് വഴിയുള്ള മദ്യവില്‍പ്പനയും അന്നുതന്നെ ആരംഭിക്കും. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പ്പനയും ആരംഭിക്കും. ക്ലബുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ പാഴ്സല്‍ വില്‍പ്പന മാത്രമേ അനുവദിക്കാന്‍ സാധ്യതയുള്ളു.
ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. എന്നാല്‍ ആദ്യഘട്ടത്തില്‍ മുടിവെട്ടിന് മാത്രമായിരിക്കും അനുമതി നല്‍കുക. ഫേഷ്യല്‍ അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം. എന്നാല്‍ അന്തര്‍ ജില്ല യാത്രകള്‍ക്ക് പാസ് സംവിധാനം നിര്‍ബന്ധമായി തുടരും. ഈ മാസം പുനരാരംഭിക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് 31 വരെ അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണിത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളാണ് ജൂണിലേക്ക് മാറ്റിവച്ചത്.

Tags
Show More

Related Articles

Back to top button
Close