KERALANEWSTop News

സംസ്ഥാനത്ത് മഴ ശക്തം: താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലേയ്ക്ക്; തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലേയ്ക്ക്. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം ആരംഭിച്ച ഇടിയോടു കൂടിയ മഴ രാത്രിയും തുടര്‍ന്നു. താഴ്ന്ന സ്ഥലങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ്എസ് കോവില്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയാലുകയായിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ ജനങ്ങള്‍ കുറവാണെങ്കിലും പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്‌നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്.

കോഴിക്കോട് കക്കയത്തും കാസര്‍കോട് വെള്ളരിക്കുണ്ടിലും നല്ല മഴ കിട്ടി. സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close