KERALANEWSTop News

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത; ഇളവുകള്‍ അനുവദിച്ചു ഒരാഴ്ചകൂടി നീട്ടുമെന്ന് സൂചനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ഇളവുകള്‍ അനുവദിച്ചു ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചനകള്‍ ഇത് സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലുണ്ടാവും. ഇളവുകളോടെ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചനകള്‍. ടിപിആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത.

ലോക്ക്ഡൗൺ നീട്ടുകയാണെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.  സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും.

വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.

അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ രോഗ മുക്തി നിരക്ക് ഉയരുന്നില്ല. അതേസമയം വീടുകളില്‍ ചികിത്സയിലുള്ളവരുടെ രോഗ മുക്തി നിരക്ക് കൂടുന്നുണ്ട്. ഇതും കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത് ആലോചിക്കുന്നത്.

നേരത്തേ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നാല് ജില്ലകളിലും ടിആർപി നിരക്ക് ഉയർന്ന് തന്നെയാണ് . അതുകൊണ്ട് തന്നെ ഘട്ടം ഘട്ടമായി മാത്രം ഇളവ് നൽകിയാൽ മതിയെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. അതേസമയം ലോക്ക്ഡൗൺ നീട്ടിയാലും കൂടുതൽ മേഖലകളിൽ ഇളവ് നൽകിയേക്കും. ചില കടകളും സ്ഥാപനങ്ങളുംദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close