തിരുവനന്തപുരം:സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. 15-ാം തീയതി മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തിലെ നിലവിലെ സ്ഥിതി അനുകൂലമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക വിലയിരുത്തല്‍.
കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ ഒരുമാസം കൂടി അടഞ്ഞു കിടക്കണം. തിയേറ്ററുകള്‍ ഉടന്‍ തുറന്നാലും സിനിമ കാണാന്‍ ആരും വരില്ല.
മാത്രമല്ല, നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്‍കുന്ന പക്ഷം ട്രയല്‍ റണ്‍ എന്നനിലയില്‍ കോര്‍പറേഷന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്നും കെ.എസ്.എഫ്.ഡി.സി. വ്യക്തമാക്കി.
അതേസമയം, തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘടകള്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.