തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ തടയാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിധാരണയ്ക്കിടയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കേന്ദ്ര ഏജന്‍സികളുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.ബാബ്റി മസ്ജിദ് കേസില്‍ സിബിഐ എടുത്ത സമീപനവും കേരളത്തില്‍ സ്വീകരിക്കുന്ന മറ്റ് സമീപനവും തുറന്ന് കാണിക്കും. ഇവരണ്ടും ചൂണ്ടിക്കാട്ടിയാല്‍ സിബിഐയുടെ ഉദ്ദേശമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.അതുകൊണ്ടുതന്നെ സിബിഐയെ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതില്ലെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നും. അതിനാല്‍ സിബിഐയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
സംസ്ഥാനത്ത് സിബിഐയെ തടയാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം

Leave a comment
Leave a comment