KERALANEWSTop News

സംസ്ഥാനത്ത് സെഞ്ചുറിയടിച്ച് പെട്രോള്‍ വില; എക്‌സ്ട്രാ പ്രീമിയം പെട്രോളിന് നൂറ് രൂപ കടന്നു

കോഴിക്കോട്: സംസ്ഥാനത്ത് സെഞ്ചുറിയടിച്ച് പെട്രോള്‍ വില. എക്‌സ്ട്രാ പ്രീമിയം പെട്രോളിന് നൂറ് രൂപ കടന്നു. വയനാട്ടില്‍ ബത്തേരി, പാലക്കാട്, ഇടുക്കിയില്‍ കട്ടപ്പന, അണക്കര എന്നിവടങ്ങളിലാണ് എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്. ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. പാലക്കാട് 100 രൂപ 16 പൈസയും, കട്ടപ്പനയില്‍ 100 രൂപ 35 പൈസയും, അണക്കരയില്‍ 101 രൂപ മൂന്ന് പൈസയുമാണ് വില.

പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോള്‍ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും, ഡീസലിന് 92.31 രൂപയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close