BIZNEWS

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 120 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്ന സ്വർണവില ഇന്ന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 33,440 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നതിന് പിന്നാലെ ഇന്നലെ സ്വർണവില താഴ്ന്നിരുന്നു. 15 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വർണവില.സ്വർണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണവില താഴ്ന്നിരുന്നു. പിന്നീട് ഉയർന്ന സ്വർണവില ഏതാനും ദിവസങ്ങളായി സ്വർണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close