സംസ്ഥാനത്ത് 1,195 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കത്തിലൂടെ 971 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 1,195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 66 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 125 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഏഴ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്(66), മകാഴിക്കോട് ഫറൂഖ് പ്രഭാകരന്(73), കോഴിക്കോടട് കക്കട്ടില്‍ മരക്കാര്ക്ുട്ടി(70), കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ(59) കാസര്‍കോട് ഉടുമ്പത്തല അസൈനാര്‍ ഹാജി(76) എറണാകുളം തക്കാക്കര ജോര്‍ജ ദേവസ്യ(88) എന്നിവരാണ് മരിച്ചത്. 1,234 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 274 ,എറണാകുളം 120,, കൊല്ലം 30 ,മലപ്പുറം 167 , പത്തനംതിട്ട 37 , കോഴിക്കോട് 39 , തൃശൂര്‍ 86 ,ഇടുക്കി 39 ,പാലക്കാട് 41, കണ്ണൂര്‍ 61 , ആലപ്പുഴ 108 , കാസര്‍കോട് 128 , വയനാട് 14 , കോട്ടയം 51 എന്നിങ്ങനെയാണ്.
ഇന്ന് 1,234 പേരാണ് രോഗമുക്തരായത്. തിരുവനന്തപുരം 528 , കൊല്ലം 49 ,പത്തനംതിട്ട 46 , ആലപ്പുഴ 60 , കോട്ടയം 47 ,ഇടുക്കി 58 , എറണാകുളം35 ,തൃശൂര്‍ 51 , പാലക്കാട് 13 , മലപ്പുറം 77 , കോഴിക്കോട് 72 ,വയനാട് 40 , കാസര്‍കോട് 105 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 515 ഹോട്ട്സ്പോട്ടുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.