KERALA

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാര്‍

കോട്ടയം : കേന്ദ്രസര്‍ക്കാറിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കു മുന്നില്‍ പകച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍. 2300ഓളം ജീവനക്കാരുള്ള സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആണ് കേന്ദ്രത്തിന്റെ പരിഷ്‌കാരങ്ങള്‍ ആശങ്കജനിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ട്രഷറികളില്‍ നിന്ന് മാസം ശമ്പളവും മറ്റ് അലവന്‍സുകളും ലഭിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി ആ ശമ്പളം കിട്ടില്ല. മറിച്ച് കേന്ദ്‌രസര്‍ക്കാര്‍ നേരിട്ടു തന്നെ ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടറുടെ അക്കൗഡിലേക്ക് പണം നല്‍കും. അതില്‍ നിന്നു വേണം ജീവനകാര്‍ക്ക് ശമ്പളം കൈപ്പറ്റാന്‍. ചുരുക്കത്തില്‍ ആ അക്കൗഡില്‍ പണം എത്തിയില്ലെങ്കില്‍ മാസം ശമ്പളം കിട്ടില്ലെന്നുറപ്പ്. മാത്രമല്ല ഓഫീസ് എക്‌സ്‌പെന്‍സ്,ടിഎ,ഡിഎ എന്നിവയൊന്നും ലഭിക്കില്ലെന്ന ആശങ്കയിലാണ് ജീവനക്കാര്‍.അടുത്ത ആറുമാസം വരെ നിലവിലെ സ്ഥിതിതുടരാം എന്ന് സംസ്ഥാനസര്‍ക്കാര്‍ വാക്കു കൊടുത്തിട്ടുണ്ട്. എന്നാല്‍ വരുന്ന മാര്‍ച്ച് മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇപ്പോഴുള്ള ബജറ്റില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉളള്‍പ്പെടുത്തേണ്ട എന്നായിരുന്നു സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ജീവനക്കാരുടെ ആശങ്ക പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ വരുന്ന ആറുമാസത്തേക്കു കൂടി സാമ്പത്തികസ്ഥിവിവരകണക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരുടെ വേതനം ബജറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാര പ്രകാരം ജീവനക്കാരുടെ പെന്‍ഷന്‍ എന്താവുമെന്നോ ഒന്നും വ്യക്തതയില്ലാത്ത അവസ്ഥയില്ലാണ്. മാത്രമല്ല ഡിപ്പാര്‍ട്ട് മെന്റില്‍ സംസ്ഥാനസര്‍ക്കാറില്‍ നിന്നും ശമ്പളം വാങ്ങുന്നവരെന്നും കേന്ദ്രത്തില്‍ നിന്നും ശമ്പളം വാങ്ങുന്നവരെന്നും രണ്ട് വിഭാഗമാവാനും സാധ്യതയുണ്ട്.

ഇതിനു മുമ്പ് റൂറല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ഈ പരിഷ്‌കാരങ്ങള്‍ കേന്ദ്രം നടപ്പാക്കിയിരുന്നു. സംസ്ഥാനത്തിനു കീഴിലുള്ള വകുപ്പുകളെ ഇത്തരത്തില്‍ കേന്ദ്രത്തിന്റെ അധീനതയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close