KERALANEWSTop News

സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയായി; ടോമിന്‍ തച്ചങ്കരി പുറത്ത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയായി. പുതിയ ഡി.ജി.പി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്ത്. ബി സന്ധ്യ, അനില്‍കാന്ത്, സുദേഷ് കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. യു പി എസ് സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. ഇതില്‍ ഡി.ജി.പി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. അനില്‍കാന്തിന് എ ഡി ജി പി റാങ്കാണുള്ളത്. ഇവരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുക്കാം. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിക്ക് എതിരെ യുപിഎസ്സിക്ക് മരിച്ചയാളുടെ പേരില്‍ പരാതി ലഭിച്ചിരുന്നു

. തച്ചങ്കരി സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍, നേരിട്ട അന്വേഷണങ്ങള്‍, അച്ചടക്ക നടപടികള്‍, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയില്‍ പറഞ്ഞിരുന്നു. ഏഴ് വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരിലാണ് പരാതി പോയത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍, പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയാണ് അദ്ദേഹം

സീനിയോറിറ്റിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ ഡി.ജി.പി സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.ഈ മൂന്ന് പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നല്‍കും. ഇതില്‍ നിന്ന് ഒരാളെ ലോക്നാഥ് ബെഹ്റയുടെ പിന്‍ഗാമിയായി സംസ്ഥാന സര്‍ക്കാറിന് നിയമിക്കാം. ഡി ജി പി റാങ്കുള്ള സുദേഷ് കുമാറും സന്ധ്യയും വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമാണ് അനില്‍കാന്തിന് അവസരം ലഭിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close