KERALANEWSTop News

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നു വിരമിക്കുന്നു; നീണ്ട അഞ്ചുവർഷത്തെ സേവനത്തിനു ശേഷമാണ് പടിയിറക്കം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് പോലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നത്. ഇന്ന് രാവിലെ എട്ടിന് പേരൂര്‍ക്കട എസ്.എ.പി. മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങല്‍ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റ.

ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ്. ന്‍ഐഎയില്‍ അഞ്ചുവര്‍ഷവും സിബിഐയില്‍ 11 വര്‍ഷവും പ്രവര്‍ത്തിച്ചു. ആലപ്പുഴ എഎസ്പിയായാണ് കേരള പോലീസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1995 മുതല്‍ 2005 വരെ എസ്പി, ഡിഐജി റാങ്കുകളിലാണ് സിബിഐയില്‍ പ്രവര്‍ത്തിച്ചത്.

സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ചായിരുന്നു അദ്ദേഹത്തിന് സിബിഐയില്‍നിന്ന് വിടുതല്‍ നല്‍കിയത്. പുരുലിയ ആയുധവര്‍ഷക്കേസ്, മുംബൈ സ്ഫോടന പരമ്പര കേസ്, ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ് തുടങ്ങിയവയുള്‍പ്പെടെ രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു.

ബുധനാഴ്ച രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കും. വൈകുന്നേരം നാലരയോടെ പോലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പോലീസ് മേധാവി പോലീസ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബെഹ്റയില്‍നിന്ന് ചുമതല ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ് സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത്, അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയിലുള്ള മൂന്ന് പേര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close