KERALANEWS

സംസ്ഥാന ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡായി ബജറ്റ് ആണെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിതെന്നും അദേഹം പറഞ്ഞു.ബജറ്റില്‍ മത്സ്യത്തൊഴിലാളികളേയും റബര്‍ കര്‍ഷകരേയും വഞ്ചിച്ചു. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല.

മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്ന് മാത്രമാണ് നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ബജറ്റിലെ ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജ് എവിടെയെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി. തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയും ബജറ്റിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ പ്രഖ്യാപിച്ച ബജറ്റാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close