INDIANEWS

‘സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് ‘:സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും യെച്ചൂരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ രാജ്യമെമ്പാടും ഉപയോഗിക്കുന്ന അതേ പ്രവണതതന്നെയാണ് കേരളത്തിലും നടക്കുന്നത്.അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ ഈ പ്രവര്‍ത്തിയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന സാഹചര്യത്തില്‍ അവര്‍ ആകെ പരിഭ്രാന്തരായിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.സംസ്ഥാന സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്കറിയില്ലെങ്കിലും ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പറഞ്ഞവാക്കുകള്‍ യെച്ചൂരി ചൂണ്ടിക്കാണിക്കുകയുണ്ടായി.’തന്റെ മകനുമായി ബന്ധപ്പെട്ട കേസുകളില്‍ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്കുതന്നെ നടക്കുമെന്നും തന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ’എന്നാണ് സംസ്ഥാന സെക്രട്ടറി സെഭവത്തോട് പ്രതികരിച്ചത്.പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിലെ യാഥാര്‍ഥ്യം തിരിച്ചറിയുമെന്നും യെച്ചൂരി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close