
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ആറു മാസം തികഞ്ഞിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. എന്നാല്‍ കൊവിഡിനെ പിആര്‍ ആയി ഉപയോഗിച്ച മറ്റൊരു സംസ്ഥാനം രാജ്യത്ത് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൂടാതെ പരിശോധനയില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നാലാണെന്നും അതേസമയം, മരണ നിരക്ക് കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ മിടുക്ക് അല്ല, മറിച്ച് കേരളത്തിലെ മികച്ച ആരോഗ്യസംവിധാനങ്ങളാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയിലൂടെ കോവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് 6 മാസം തികഞ്ഞു…
ഈ ആറുമാസത്തിനിടെ മഹാമാരിയെ സ്വന്തം പ്രചാരവേലയ്ക്ക് ഇതുപോലെ ഉപയോഗിച്ച മറ്റൊരു സംസ്ഥാന സര്‍ക്കാരുമില്ല….
രോഗത്തിനെതിരായ പോരാട്ടം മറ്റുള്ളവരുമായുള്ള മത്സരമായാണ് പിണറായി വിജയന് സര്‍ക്കാര്‍ കണ്ടത്….
എല്ലായിടത്തും ഞങ്ങള്‍ മികച്ചത് എന്ന് പറയാനുള്ള അമിതാവേശം, ആറാം മാസത്തില്‍ രോഗവ്യാപനമേറിയ സംസ്ഥാനത്തെയാണ് സൃഷ്ടിച്ചത്…
കേന്ദ്രസര്‍ക്കാര്‍ മുതല്‍ ലോകാരോഗ്യ സംഘടന വരെ കേരളത്തെ അഭിനന്ദിക്കുന്നു ,മാതൃകയാക്കുന്നു എന്ന് ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രിയോട് ഒരു ചോദ്യം…..
കേരളത്തില്‍ പരിശോധന കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പറഞ്ഞിരിക്കുന്നു…
ദേശീയ ശരാശരിയെക്കാള്‍ ഏറെ താഴെയാണ് കേരളത്തിന്റെ പരിശോധന നിരക്കെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചത് പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ജനങ്ങളോട് പറയുമോ …..?
ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനം പിന്‍വലിക്കുമോ …. ?
കേരളത്തില്‍ മരണനിരക്ക് കുറഞ്ഞിരിക്കുന്നതില്‍ സര്‍ക്കാരിന്റെ റോളെന്താണ്…. ?
മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് 19ല്‍ ചികില്‍സയുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല…….
കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന മികച്ച ആരോഗ്യസംവിധാനങ്ങളും മലയാളിയുടെ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യശീലങ്ങളുമാണ് മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നത്……
ആയുര്‍ദൈര്‍ഘ്യത്തില്‍ തലമുറകളായി രാജ്യത്ത് മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം…….
കോവിഡ് ചികിത്സ സൗജന്യമായി ചെയ്യുന്ന ഏക സംസ്ഥാനമാണ് കേരളം എന്ന അവകാശവാദവും തെറ്റാണ്……
ഡല്‍ഹി, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തെലങ്കാന, ഛത്തിസ്ഗഡ്, തമിഴ്നാട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മേഖലയില്‍ ചികില്‍സ സൗജന്യമാണ്……
കേരളത്തില്‍ സ്വകാര്യമേഖലയില്‍ ചികില്‍സയ്ക്ക് പണം ഈടാക്കുന്നുമുണ്ട്. …..
രോഗവ്യാപനം തീവ്രമായ ഈ ഘട്ടത്തിലെങ്കിലും സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് രോഗത്തിനെതിരായ പോരാട്ടത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാവണം…..
ഡല്‍ഹിയെപ്പോലെ, ധാരാവിയെപ്പോലെ മികച്ച മാതൃകകള്‍ ഒരു അവകാശ വാദങ്ങളും ഇല്ലാതെ നിശബ്ദമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മനസിലാക്കുക…