
കണ്ണൂര്‍:സഖാവ് പുഷ്പ്പന്റെ സഹോദരന് ബി ജെ പിയില്‍ ചേര്‍ന്നു.കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടക്കുന്ന പുഷ്പന്റെ സഹോദരന് ശശി അഡ്വ. പ്രകാശ് ബാബുവില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന് സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരന് ശശി അറിയിച്ചു.