KERALANEWS

‘സഞ്ചരിക്കുന്ന പാല്‍ക്കാരി’, കറവക്കാര്‍ ഇനി വീട്ടുപടിക്കലെത്തും

ആലപ്പുഴ:വ്യത്യസ്ത പദ്ധതികള്‍ കൊണ്ട് കാര്‍ഷിക മേഖലയെ ശ്രദ്ധയമാക്കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. വനിതകള്‍ക്കായി ‘സഞ്ചരിക്കുന്ന പാല്‍ക്കാരി’ പദ്ധതിയുമായാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് രംഗത്ത് എത്തിയിരിക്കുകയാണ് ‘.

ബ്ലോക്ക് പരിധിയില്‍ വനിതകള്‍ക്കുള്ള തൊഴില്‍സംരംഭം എന്നനിലയില്‍ ആരംഭിക്കുന്ന പദ്ധതി വന്‍ വിജയമാക്കാനുള്ള പരിശ്രമത്തിലാണ് ഇതിന്റെ സാരഥികള്‍. കറവക്കാര്‍ക്ക് ക്ഷാമമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പ്രയോജനകവും ഫലപ്രദമാകും പദ്ധതി. പദ്ധതിയുടെ ഭാഗമായി കറവയന്ത്രം ഘടിപ്പിച്ച ഇരുചക്രവാഹനം വനിതകള്‍ക്ക് നല്‍കും.

വാഹനം വാങ്ങുന്നതിനാവശ്യമായ 75 ശതമാനം തുക ബ്ലോക്ക് പഞ്ചായത്ത് നല്‍കും. 25 ശതമാനം തുക ഗുണഭോക്താക്കള്‍ അടയ്ക്കണം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 25 ക്ഷീരസംഘങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത വനിതകള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. നിലവില്‍ അപേക്ഷ നല്‍കിയ ഏഴുവനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇരുചക്രവാഹനം നല്‍കുക. 2019-20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയ പദ്ധതിക്കായി 20 ലക്ഷംരൂപയാണ് വകയിരുത്തിയത്. പദ്ധതി ഈമാസം ആരംഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close