Movies

സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ദൃശ്യവിരുന്നായി ‘കൂള്‍ ബീഡി എറൗണ്ട് ഇന്ത്യ’ മ്യുസിക് വീഡിയോ

കൊച്ചി: കൊറോണവൈറസ് മൂലം നമ്മള്‍ വീടുകളില്‍ ഒതുങ്ങിയിരുന്ന ഈ സമയത്ത് അതിന് പരിഹാരമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ‘കൂള്‍ ബീഡി എറൗണ്ട് ഇന്ത്യ’ എന്ന ട്രാവല്‍ ആല്‍ബം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ സംസ്‌കാരങ്ങളും ആചാരങ്ങളും ആസ്വദിച്ച് കൊണ്ടുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് മ്യൂസിക് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിനായി അണിയറപ്രവര്‍ത്തകര്‍ രാജ്യത്തിന്റെ നാനാഭാഗത്തുമായി ഇരുപതു ദിവസങ്ങളോളം സഞ്ചരിച്ചു. മണ്ണിടിച്ചല്‍ കാരണം കാര്‍ഗിലില്‍ കുടുങ്ങിയപ്പോള്‍ ടോവിനോ തോമസാണ് അവരെ സുരക്ഷിതമായി വീടുകളില്‍ എത്തുവാന്‍ സഹായിച്ചത്. ടോവിനോക്ക് നന്ദി അറിയിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഫൈസല്‍ ഫസിലുദ്ദിന്‍ സംവിധാനം നിര്‍വഹിച്ച മ്യുസിക് വിഡിയോയില്‍ അഭിനേതാവും മോഡലുമായ റാഷിന്‍ ഖാനാണ് അഭിനയിച്ചിരിക്കുന്നത്. യാസീന്‍ നിസാര്‍ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത് മിഹ്രാജ് ഖാലിദാണ്. ഗാനരചന റഫീഖ് ഉമ്പാച്ചി. ഡോണ്‍ പോളിന്റെ ഛായാഗ്രഹണത്തിലൂടെ രാജ്യത്തിന്റെ വിവിധ മനോഹര ദൃശ്യങ്ങളും പ്രകൃതി ഭംഗിയും ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. റഹീം വാവൂര്‍ നിര്‍മിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close