KERALA

സഞ്ചാരികള്‍ വീണ്ടും മൂന്നാറിലേക്ക്, അധികൃതര്‍ ആശങ്കയില്‍

മൂന്നാര്‍: സഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങി. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മൂന്നാര്‍ കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങിയത്. എത്തുന്നവരുടെ എണ്ണം കുറവാണെങ്കിലും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

പാലിക്കാതെയെത്തുന്ന സഞ്ചാരികള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നു. കൊവിഡ് വ്യാപനം വലിയരീതിയില്‍ നടക്കുന്ന സമയത്ത് വിനോദ സഞ്ചാരികള്‍ എത്തുന്നത് ജാഗ്രതയോടെ കാണണമെന്നും ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.മാസങ്ങള്‍ക്ക് ശേഷമാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് എണ്ണം കുറവെങ്കിലും സഞ്ചാരികളെത്തിതുടങ്ങിയത്. കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇവിടെ എത്തിത്തുടങ്ങിയത്. എന്നാല്‍ ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ വേണ്ട രീതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയില്‍ ദേവികുളം ഭാഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയുയര്‍ത്തുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close