SPORTS

സഞ്ജു സാംസണെ പിന്തുണച്ച് ഹര്‍ഭജന്‍ സിംഗ്

മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.ഓസീസിനെതിരെ മൂന്ന് ടി-20കളില്‍ കളത്തിലിറങ്ങിയ സഞ്ജു അത്ര മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് താരത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഹര്‍ഭജന്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.
സഞ്ജു കഴിവുള്ള താരമാണെന്നും പിഴവുകള്‍ തിരുത്തി തിരികെവരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘സഞ്ജു രാജ്യാന്തര കരിയറിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ പരമ്പര മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കാന്‍ ഇനിയും സമയമുണ്ട്. അദ്ദേഹത്തിന് പ്രതിഭയുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഈ താരങ്ങളൊക്കെത്തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി. പിഴവുകള്‍ വരുത്തിയില്ലെങ്കില്‍ അവരെങ്ങനെ പഠിക്കും? സഞ്ജു സാംസണിന്റെ കഴിവ് പരിഗണിച്ചാല്‍ അദ്ദേഹം ഈ പിഴവുകളെല്ലാം തിരുത്തി കൂടുതല്‍ മികച്ച താരമായി തിരികെ വരുമെന്ന് സഞ്ജു പിഴവുകളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ മറ്റൊരാള്‍ ആ സ്ഥാനം കൈയടക്കുമെന്ന് തീര്‍ച്ചയാണ്. കാരണം, നാലാം നമ്പര്‍ എന്നത് ഏതൊരു ടീമിലെയും പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് മുതലാക്കാന്‍ ശ്രമിക്കുക. ഇത്തവണ അതിനു കഴിഞ്ഞില്ലെങ്കില്‍ക്കൂടി അടുത്ത പരമ്പരയില്‍ കൂടുതല്‍ തയാറെടുപ്പുമായി വന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജു ശ്രദ്ധിക്കണം.”- ഹര്‍ഭജന്‍ പറഞ്ഞു.

പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ 48 റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാനായത്. 23, 15, 10 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. ഈ പരമ്പരയില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയതെങ്കിലും അടുത്ത പരമ്പരയിലും താരത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close