KERALANEWS

സത്യപ്രതിജ്ഞക്ക് 13 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം

തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ 13 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് ക്ഷണിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട്, പശ്ചിമബംഗാൾ സർക്കാരുകളുടെ പ്രതിനിധികൾ എത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവർ ആശംസ അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിക്കു പകരം വ്യവസായ മന്ത്രി തങ്കം തെന്നരശ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ച തലസ്ഥാനത്ത് എത്തി. പശ്ചിമബംഗാളിൽനിന്നുള്ള ലോക്‌സഭാംഗവും തൃണമൂൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി ലീഡറുമായ കകോലി ഘോഷ് ദസ്തിദാർ ആണ് ചടങ്ങിന് ബംഗാൾ പ്രതിനിധി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close