KERALANEWSTop News

സന്ദീപ് നായരുടെ പരാതിക്കു പിന്നില്‍ ക്രൈംബ്രാഞ്ച് ഗുരുതര ആരോപണവുമായി ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം: നയതന്ത്ര പാനല്‍ വഴി സ്വര്‍ണ്ണകടത്ത് നടത്തിയ പ്രതി സന്ദീപ് നായരുടെ പരാതിക്കു പിന്നില്‍ ക്രൈംബ്രാഞ്ച് എന്ന് ഇഡി ഹൈക്കോടതിയില്‍. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വ്യാജതെളിവുകള്‍ ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. എഫ്.ഐ.ആര്‍ നിയമനടപടികളുടെ ദുരുപയോഗം ആണിത്. ഇത് അസാധാരണപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉന്നതരുടെ പേരുള്‍പ്പെട്ട മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ലെന്ന് ഇ.ഡി നിലപാട് വ്യക്തമാക്കി.

ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ആദ്യ കേസിനെതിരായ ഹര്‍ജി നിലനില്‍ക്കേ വീണ്ടും കേസെടുത്തത് കോടതിയലക്ഷ്യമെന്ന് ഇ.ഡി. പറഞ്ഞു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്ന സന്ദീപ് നായരുടെ പരാതിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉന്നതര്‍ ആണെന്നും ഇഡി വിശദീകരിച്ചിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close