KERALATrending

സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും, ആലുവ മജിസ്ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തി ഉത്തരവ്

കൊച്ചി : സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യപ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ആണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.സ്വര്‍ണക്കള്ളക്കടത്തു കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്‍ഐഎ കോടതി അനുമതി നല്‍കുകയായിരുന്നു. സന്ദീപ് നായരുടെ ആവശ്യത്തെ എന്‍ഐഎയും എതിര്‍ത്തില്ല.ഇതേത്തുടര്‍ന്നാണ് സന്ദീപ് നായരുടെ അപേക്ഷ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. രഹസ്യമൊഴി നല്‍കിയാലും സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മാപ്പുസാക്ഷിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് എന്‍ഐഎ കോടതി അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close