
കൊച്ചി : സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പന വെള്ളിയാഴ്ച ആരംഭിക്കും. അഞ്ച് ജില്ലകളിലെ 21 വില്‍പ്പനശാലകളിലാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സപ്ലൈകോ പുതിയ സാധ്യതകള്‍ പരീക്ഷിക്കുന്നത്.തിരുവനന്തപുരംനാല്, കൊല്ലം, പത്തനംതിട്ട-ഒന്നുവീതം, എറണാകുളം ഏഴ്, തൃശൂര്‍, കോഴിക്കോട് – നാലുവീതം വില്‍പ്പനശാലകളിലാണ് ഓണ്‍ലൈന്‍ വില്‍പ്പന സംവിധാനം ഒരുക്കിയിട്ടുള്ളത്.
ജില്ല, വില്‍പ്പനശാല എന്നിവ ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.തിരുവനന്തപുരം- ഹൈപ്പര്‍ മാര്‍ക്കറ്റ്, വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട് ആല്‍ത്തറ, പീപ്പിള്‍ ബസാര്‍ ശ്രീകാര്യം. കൊല്ലം: പീപ്പിള്‍ ബസാര്‍ കൊല്ലം. പത്തനംതിട്ട: പീപ്പിള്‍ ബസാര്‍ അടൂര്‍.എറണാകുളം: ഹൈപ്പര്‍ മാര്‍ക്കറ്റ് ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍ പനമ്പിള്ളി നഗര്‍, സൂപ്പര്‍മാര്‍ക്കറ്റ് വൈറ്റില, സൂപ്പര്‍മാര്‍ക്കറ്റ് ഡിഎച്ച് റോഡ്, സൂപ്പര്‍മാര്‍ക്കറ്റ് ഇരുമ്പനം, സൂപ്പര്‍മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ് പിറവം. തൃശൂര്‍: പീപ്പിള്‍ ബസാര്‍ തൃശൂര്‍, സൂപ്പര്‍മാര്‍ക്കറ്റ് പെരുമ്പിളാശേരി, സൂപ്പര്‍മാര്‍ക്കറ്റ് മണ്ണുത്തി, സൂപ്പര്‍മാര്‍ക്കറ്റ് ഒല്ലൂര്‍.കോഴിക്കോട്: പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍മാര്‍ക്കറ്റ് ചെറുവണ്ണൂര്‍, സൂപ്പര്‍മാര്‍ക്കറ്റ് കോവൂര്‍. കൂടുതല്‍ വിവരങ്ങള്‍ supplycokerala.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.