BIZKERALANEWS

സപ്ലൈകോ സാധനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

കൊച്ചി: സപ്ലൈകോ സാധനങ്ങള്‍ ഇനി ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് വീട്ടില്‍ എത്തും. അഞ്ചു കിലോമീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ വീടുകളില്‍ എത്തിയ്ക്കുന്നത്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്,തൃശൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സേവനം ലഭ്യമാകും.21 ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.

48-ഓളം സ്ഥാപനങ്ങള്‍ താത്പര്യപത്രം നല്‍കിയതില്‍ നിന്ന് 19 കമ്പനികളെയാണ് ഓണ്‍ലൈന്‍ സേവനത്തിനായി സപ്ലൈകോ തെരഞ്ഞെടുത്തിരിയ്ക്കുന്നത്. ഈ കമ്പനികളുടെ ആപ്പ് ഉപയോഗിച്ചാണ് സപ്ലൈകോ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യേണ്ടത്. ഓരോ കമ്പനിയ്ക്കും നിശ്ചിത ഔട്ട്‌ലെറ്റുകള്‍ ഉണ്ടാകും.

പരമാവധി 60 രൂപയേ സര്‍വീസ് ചാര്‍ജായി ഈടാക്കാനാകൂ. അഞ്ചു കിലോമീറ്ററില്‍ അധികം ദൂരമുണ്ടെങ്കില്‍ കമ്പനികള്‍ക്ക് നിശ്ചിത തുക ഈടാക്കാം.ഇതില്‍ കൊര്‍പ്പറേഷന് സാമ്പത്തിക ബാധ്യതയില്ല എന്നാണ് സൂചന. വില്‍പ്പനയും വിതരണവും അനുസരിച്ച് മറ്റ് ജില്ലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കും .കൊവിഡ് കാലത്ത് സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരവധിപേര്‍ക്ക് സഹായകരമായേക്കും. . കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സൊമാറ്റോയുമായി ചേര്‍ന്ന് എറണാകുളം ജില്ലയില്‍ ചില ഇടങ്ങളില്‍ സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close