KERALANEWS

സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ പിടികൂടി

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റും. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തി മയക്കുവെടിവെച്ച് വീഴ്ത്തിയത്.ശനിയാഴ്ച ഉച്ചയോടെയാണ് കടുവ പാര്‍ക്കിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്.പാര്‍ക്കിനുള്ളില്‍ ശനിയാഴ്ച വൈകുന്നേരം കണ്ടെത്തിയ അതേ ഇടത്തില്‍ തന്നെ കടുവ നില്‍പ്പുറപ്പിക്കുകയായിരുന്നു.റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാധിച്ചില്ല. കടുവ പുറത്തേക്ക് പോവാനും, വെള്ളത്തിലേക്ക് ചാടാനുമുള്ള സാധ്യതകള്‍ നിലവില്‍ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമാണ് മയക്കുവെടിവെച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് 10 വയസുള്ള കടുവ കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളില്‍ കയറിയാണ് കടുവ രക്ഷപെട്ടത്. വയനാട് പുല്‍പ്പള്ളിയില്‍ നാട്ടിലിറങ്ങി ആക്രമണകാരിയായി മാറി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ പെണ്‍കടുവയെ ചൊവ്വാഴ്ചയാണ് നെയ്യാര്‍ഡാമില്‍ എത്തിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close