INDIANEWS

സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി റേഡിയോ


സബര്‍മതി: ഗാന്ധി ജയന്തി ദിവസം, മഹാത്മ ഗാന്ധി സ്ഥാപിച്ച ആശ്രമം കൊണ്ട് പ്രശസ്തമായ സബര്‍മതിയിലെ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി റേഡിയോ പ്രിസണ്‍ എന്ന പേരില് ഒരു റേഡിയോ സ്റ്റേഷന്‍ തുടങ്ങിയിരിക്കുകയാണ് ഗുജറാത്ത് പൊലീസ്. തടവുകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരോരുത്തരേയും അഭിനന്ദിച്ചുകൊണ്ട് റേഡിയോയില്‍ നിന്ന് സന്ദേശമുണ്ടാകും – നേരത്തെ റെക്കോഡ് ചെയ്തുവച്ച പാട്ടുകളും അഭിമുഖങ്ങളും വിവരങ്ങളും തടവുകാര്‍ കഥ പറയുന്ന പരിപാടിയുമെല്ലാം റേഡിയ പ്രിസണ്‍ ശ്രോതാക്കളിലെത്തിക്കും. തടവുകാരുടെ ഒറ്റപ്പെടലും മാനസികസമ്മര്‍ദ്ദങ്ങളും ഒഴിവാക്കാനാണ് റേഡിയോ സ്റ്റേഷന്‍ തുടങ്ങിയതെന്ന് അധികൃതര്‍ പറയുന്നു. തടവുകാര്‍ക്ക് അവരുടെ ജീവിതകഥ പറയാന്‍ റേഡിയോ പ്രിസണ്‍ അവസരമൊരുക്കും.

ഹിന്ദി, ഗുജറാത്തി ഗാനങ്ങള്‍, ആരോഗ്യ വാര്‍ത്താ അപ്ഡേറ്റുകള്‍, മനശ്ശാസ്ത്രജ്ഞരുടെ കൗണ്‍സലിങ്ങുകള്‍. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ അഭിമുഖങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം റേഡിയോ പ്രിസണ്‍ കേള്‍വിക്കാരിലെത്തിക്കും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും. ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 6 വരെയും പരിപാടികളുണ്ടാകും.3000ത്തിലധികം തടവുകാരാണ് സബര്‍മതി സെന്‍ട്രല്‍ ജയിലിലുള്ളത്. 1851ല്‍ സ്ഥാപിക്കപ്പെട്ട സബര്‍മതി ജയിലില്‍ മഹാത്മ ഗാന്ധിയും തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1922 മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 20 വരെയാണ് ഗാന്ധിജി ഇവിടെ തടവില്‍ കഴിഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close