KERALANEWSTop News

സഭാകലണ്ടറില്‍ ബിഷപ് ഫ്രാങ്കോയാണ് താരം, തൃശ്ശൂര്‍ അതി രൂപതയുടെ കലണ്ടറില്‍ ഫ്രാങ്കോയുടെ ഫോട്ടോ, വിവാദം

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരൂപതയുടെ 2021ലെ കലണ്ടറില്‍ ഇത്തവണ താരം ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. 2021ലെ കലണ്ടറിലാണ് ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 25-നാണ് ബിഷപ്പിന്റെ ജന്മദിനമെന്നും ചിത്രത്തോടൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ പറയുന്നു. ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയ കലണ്ടര്‍ സമൂഹമാധ്യമങ്ങളിലും മറ്റം വൈറലായെങ്കിലും ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലാണ് കത്തോലിക്ക സഭ.പീഡനക്കേസില്‍ പ്രതിയായ ഉന്നതവൈദികന്റെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് സഭ വിശദീകരിക്കുന്നു. ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്തു തുടരുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ കുറ്റങ്ങളൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് കത്തോലിക്ക സഭയുടെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close