KERALANEWSTop News

സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സഹകരിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി. എന്നാല്‍, തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനം. ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. സമരത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യാഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം നിര്‍ദേശമുണ്ട്. ഉദ്യോഗാര്‍ഥികളുമായി ഉപാധികളില്ലാത്ത ചര്‍ച്ചയെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close