
ഡല്‍ഹിയില്‍ ജാമിയ യൂണിവേഴ്സ്റ്റിയില് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനുനേരെ പോലീസ് നടത്തിയ അക്രമത്തില്‍ ഒരുപ്പാട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ധൈര്യ സമേതം സമരമുഖത്തു നില്ക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്ത്തിരുന്നു. പോലീസിന്റെ അക്രമങ്ങള്‍ക്ക ഇരയായ രാജ്യത്ത് എവിടെയും ഞങ്ങള്‍ സുരക്ഷിതരല്ല എന്നു പറഞ്ഞ ലദീദ രാജ്യത്തിന്റെ ശ്രദ്ദപിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ തന്റെ പിതാവ് അയച്ച സന്ദേളം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് ലദീദ.’ലദീദാ, എനിക്ക് അഭിമാനം തോന്നുന്നു. ഈമാന്‍ മുറുകെ പിടിക്കണം. ഒരിക്കലും ഇസ്ലാം കൈവിടരുത്. ഈ ത്യാഗം വെറുതെയാവില്ല. അല്ലാഹു നമ്മെ എല്ലാവരേയും സ്വര്‍ഗത്തിലാക്കട്ടെ. ‘- ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുകയും പൊലീസ്-ആര്‍എസ്എസ് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാവുകയും ചെയ്ത മലയാളി വിദ്യാര്‍ഥിനി ലദീദ സഖലൂനിന് പിതാവ് അയച്ച സന്ദേശമാണിത്. പ്രതിഷേധ നിരയില്‍ തളരാതെ പോരാടാന്‍ എന്നും ഊര്‍ജമേകുന്ന വാക്കുകള്‍ ഇതു തന്നെയാണെന്ന് ലദീദ പറയുന്നു.”ഇതു പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോര്‍ത്ത് ഭയക്കാന്‍” എന്ന് ലദീദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഫോണില്‍ ഒരുപാട് പേര് വിളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ അവസ്ഥ കാരണം പ്രിയപ്പെട്ടവരോട് പോലും ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലദീദ പറയുന്നു. പല മാധ്യമങ്ങളും ലൈവില്‍ കിട്ടാന്‍ ശ്രമിച്ചു. ഫോണ്‍ നെറ്റ്വര്‍ക്ക് അടക്കം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു.

ഒരുപാട് അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ലദീദ പറയുന്നു.കൂടെയുള്ള പലരും ക്രൂരമായി തന്നെ മര്‍ദിക്കപ്പെട്ടു. ആശുപത്രിയില്‍ നിന്നും പലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എല്ലാര്ക്കും ശാരീരിക വേദനയും മറ്റു പ്രയാസങ്ങളും ധാരാളമുണ്ട്. എന്നാല്‍ ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ല. സമരം ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. വരും ദിവസങ്ങളില്‍ നമുക്ക് വീണ്ടും ഏറ്റുമുട്ടാം.. കൂടിപ്പോയാല്‍ നമ്മുടെ ജീവന് നഷ്ടപ്പെടും. എന്നാല്‍ അത് ഞങ്ങള്‍ പണ്ടേ പടച്ചോന് വേണ്ടി സമര്‍പ്പിച്ചതാണെന്നും കൂടെയുണ്ടാവണ’മെന്നും ലദീദ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കുന്നു

.കൂടാതെ, മറ്റൊരു വിദ്യാര്‍ഥി ഷഹീന് അബ്ദുല്ലയേയും പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഷഹീനെ പൊലീസും പൊലീസ് ഹെല്‍മറ്റിട്ട ?ഗുണ്ടയും വളഞ്ഞിട്ടു തല്ലുകയായിരുന്നു. ആക്രമണത്തില്‍ ഷഹീന്റെ തല പൊട്ടി ചോരയൊലിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. തളരാതെ പോരാടാനും എല്ലാവിധ പിന്തുണയും പ്രാര്‍ഥനയും ഉണ്ടാവുമെന്നും ഉമ്മ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതായി ഷഹീന് അബ്ദുല്ലയും അറിയിച്ചു. കുറ്റ്യാടി അടുക്കത്ത് സ്വദേശിയാണ് ഷഹീന്. പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷഹീന് അബ്ദുല്ല.
ഇന്നലെ മലയാളി വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശിനി ലദീദ, കൊണ്ടോട്ടി സ്വദേശിനി റന്ന, ഷഹീന് അബ്ദുല്ല തുടങ്ങിയവര്‍ക്കു നേരെ പൊലീസ്- ആര്‍എസ്എസ് ഗുണ്ടകള്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജാമിഅയില്‍ തുടക്കം മുതല്‍ തന്നെ നടക്കുന്ന പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെ ഇവരുമുണ്ട്.ലദീദയേയും ഷഹീനേയുമൊക്കെ പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുമ്പോള്‍ തൊടരുത് എന്ന ആഹ്വാനവുമായി പൊലീസിനു നേരെ കൈ ചൂണ്ടി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ആയിഷ റെന്നയുടെ ചിത്രം വൈറലായിക്കഴിഞ്ഞു.