KERALANEWS

സമരം പുനരാരംഭിച്ച് യു.ഡി.എഫ്


തിരുവനന്തപുരം: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ നിര്‍ത്തിവെച്ച പ്രത്യക്ഷ സമരം യു.ഡി.എഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.യു.ഡി.എഫിലെ പ്രധാനപ്പെട്ട നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളാണ് മാര്‍ച്ച് നടത്തിയത്.മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. 6 തവണ മുഖ്യമന്ത്രി സ്വപ്നാ സുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയായാണെന്നും അദ്ദേഹം പറഞ്ഞു.നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന പ്ലക്കാര്‍ഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരം പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് സബ്കമ്മിറ്റി യോഗത്തിന് ശേഷം പെട്ടെന്ന് പ്രകടനം നടത്താന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close