KERALANEWSTrending

സമര പോരാട്ടങ്ങളിൽ നിന്ന് മന്ത്രിപദത്തിലേക്ക്, യുവജന -വിദ്യാർഥി പോരാട്ടങ്ങളിലൂടെ വളർന്ന മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയിലെ യുവരക്തം

നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജയിച്ചതിന് പിന്നാലെ പി.എ.മുഹമ്മദ് റിയാസിന് ഇരട്ടിമധുരമായി മന്ത്രിസ്ഥാനവും തേടിയെത്തിയിരിക്കുകയാണ്. ബേപ്പൂരിൽ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്.

സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവർത്തനമാരംഭിച്ചത്. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. SFI യുടെയും DYFlയുടേയും യൂണിറ്റ് തലം മുതൽ ദേശീയ തലം വരെ ഭാരവാഹിത്വം വഹിച്ചു. പ്രക്ഷോഭങ്ങളിൽ
നിരവധി തവണ ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി മികവ് തെളിയിച്ചു. സെനറ്റ്, സിൻഡിക്കറ്റ് അംഗമായും പ്രവർത്തിച്ചു –
CPM കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, സെക്രട്ടറിയറ്റംഗം
എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ CPM സംസ്ഥാന കമ്മിറ്റിയംഗമാണ്.

1998ൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയുമായി. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. 2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.സി.ഐ.ടി.യു രംഗത്തും ജില്ലയില്‍ സജീവമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധേ നേടിയ മുഹമ്മദ് റിയാസ് ഡൽഹിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തതും റിയാസാണ്‌‌. തമിഴ്നാട്ടിൽ ജാതിവെറിയന്മാർ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി.

2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു..സി.ഐ.ടി.യു രംഗത്തും സജീവമായിരുന്നു.റിട്ട.ഐ.പി.എസ്. ഉദ്യോഗസ്ഥൻ പി.എം. അബ്ദുൽ ഖാദറിന്റെയും കെ.എം. ആയിശാബിയുടെയും മകനാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണ് ഭാര

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close