ലഡാക്ക്: ഓടക്കുഴലൂതുന്ന കൃഷ്ണനെ
മാത്രമല്ല, സുദര്‍ശനചക്രം ആയുധമാക്കിയ കൃഷ്ണാവതാരത്തെയും പ്രാര്‍ത്ഥിക്കുന്നവരാണ്
ഇന്ത്യക്കാര്‍. സത്യത്തിന്റെ പക്ഷത്ത് നില്‍ക്കാനും ശരിയായത് ചെയ്യാനും നമ്മെ
നയിക്കുന്നത് ധൈര്യമാണ്. ധീരന്മാര്‍ക്കേ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ,
ദുര്‍ബലര്‍ക്കല്ല..
ചൈനയോടുള്ള സംഘര്‍ഷത്തില്‍ ഇരുപതു ധീരദേശാഭിമാനികളുടെ ചോര
വീണ മണ്ണിലെത്തി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്.
ഭാരതമാതയ്ക്കു ജയ് വിളിച്ചു പ്രധാന മന്തിയെ സ്വീകരിച്ച സൈനികര്‍ക്കു ആത്മധൈര്യം
നല്‍കാന്‍ അദ്ദേഹത്തിന്റെ വരവു കൊണ്ട് കഴിഞ്ഞു. പ്രധിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ
പ്രതീക്ഷിച്ചിരുന്ന സൈനീകര്‍ക്കു മുന്നിലാണ് അതീവ രഹസ്യമായി പ്രധാനമന്ത്രി
എത്തിയ്ത്. പച്ച ജാക്കറ്റും തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചെത്തിയ
പ്രധാനമന്ത്രിയുടെ വാക്കുകളും ശരീരഭാഷയും ഇന്ത്യയുടെ ധീരമായ നിലപാട്
വിളിച്ചോതുന്നതും സൈനികര്‍ക്ക് ആത്മവീര്യം
പകരുന്നതുമായിരുന്നു.
കടന്നുകയറ്റത്തിലൂടെ അതിര്‍ത്തി വികസിപ്പിക്കാനുള്ള
ചൈനയുടെ ശ്രമങ്ങള്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഈ മനോഭാവം
മാറ്റിയില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
പരോക്ഷമായി ആഞ്ഞടിച്ചു. പിടിച്ചടക്കിലിന്റെ കാലം കഴിഞ്ഞുവെന്നും വികസനത്തിന്റെ
യുഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ അതിര്‍ത്തി കൈയേറുകയും ഇന്ത്യന്‍
സൈനികരോട് പൈശാചികത കാട്ടുകയും ചെയ്ത ചൈനയ്ക്ക് അതേ മണ്ണില്‍ നമ്മുടെ ധീരസൈനികരെ
സാക്ഷിനിറുത്തി മുന്നറിയിപ്പ് നല്‍കുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധനെ ഉദ്ധരിച്ച്
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മോദി. ശ്രീകൃഷ്ണനെ പരാമര്‍ശിച്ച്
ചൈനയുടെ അതിക്രമങ്ങള്‍ വകവയ്ക്കില്ലെന്നും പരമാധികാരം സംരക്ഷിക്കാന്‍ എന്തിനും
മടിക്കില്ലെന്നും പറയാതെ പറഞ്ഞു.
ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ലഡാക്കിലെ
മുന്നണി പ്രദേശമായ നിമുവില്‍ എത്തിയ പ്രധാനമന്ത്രി സൈനികരെ അഭിവാദ്യം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു മോദി. പിന്നീട് ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ
ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍
റാവത്തിനും കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയ്ക്കും ഒപ്പം സൈനിക
ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തിയത്. ഗാല്‍വനില്‍ 20 ജവാന്മാര്‍ വീരമൃത്യു
വരിച്ചതു മുതല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സൈനികര്‍ക്ക് ആത്മവീര്യം
പകരാന്‍ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ വരവ്.
ഇന്ത്യന്‍ സൈനികരുടെ ധീരതയെ
പര്‍വതങ്ങളോടും അവരുടെ നിശ്ചയദാര്‍ഢ്യത്തെ കൊടുമുടികളോടും മോദി ഉപമിച്ചു. ഇന്ത്യന്‍
സൈനികരുടെ ധീരത സമാനതകള്‍ ഇല്ലാത്തതാണെന്ന് മോദി വാഴ്ത്തി. ഭാരതമാതാവിന്റെ
ശത്രുക്കള്‍ നിങ്ങളുടെ ഉള്ളിലെ തീയും വീറും കണ്ടു. ഇന്ത്യയുടെ കരുത്ത് നിങ്ങള്‍
കാട്ടിക്കൊടുത്തു 11,0000 അടി ഉയരത്തില്‍ സിന്ധു നദിയുടെ തീരത്ത് സന്‍സ്‌കാര്‍
പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട നിമു അതീവ ദുര്‍ഘടമായ സൈനിക മേഖലയാണ്. പിന്നീട് സേന
തയ്യാറാക്കിയ താല്‍ക്കാലിക കൂടാരാത്തില്‍ ഇരുന്ന് അദ്ദേഹം ആശയവിനിമയം നടത്തി.
കമാന്‍ഡര്‍മാര്‍ പ്രധാനമന്ത്രിയോട് സ്ഥിതികള്‍ വിശദീകരിച്ചു. അതിര്‍ത്തിയില്‍
അടിസ്ഥാന സൗകര്യവികസനത്തിനുള്ള ചെലവ് മൂന്നിരട്ടിയാക്കുമെന്നും അദ്ദേഹം
വ്യക്താമാക്കിയിട്ടുണ്ട്.