NEWSWORLD

സമാധാന നൊബേല്‍ തനിക്കു ലഭിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലൈനയില്‍ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലും യു.എ.ഇ.യുമായി സമാധാനക്കരാറൊപ്പിടാന്‍ മധ്യസ്ഥതവഹിച്ചതിന് നോര്‍വേ പാര്‍ലമെന്റംഗം ക്രിസ്ത്യന്‍ ടൈബ്രിങ് ജെഡെ ട്രംപിനെ 2021-ലെ നൊബേലിന് ശുപാര്‍ശചെയ്തിരുന്നു. താമസിയാതെ തന്നെ ബഹ്‌റൈനും ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കി. കൊസോവോ ലിബറേഷന്‍ ആര്‍മിയും സെര്‍ബിയന്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍ പതിനായിരങ്ങളാണ് മരിച്ചത്. സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close