
പ്രസാദ് നാരായണന്
കേരള രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദിനമാണ് ജൂലൈ 31. കേരളത്തിലെ ആദ്യത്തെയും, കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ തെരഞ്ഞെടുപ്പിലൂടെ ആദ്യം അധികാരത്തിലെത്തിയ സർക്കാർ ആയ ഇഎംഎസ് നമ്പൂതിരിപ്പാടിനെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പിരിച്ചുവിട്ട് ദിനം കൂടിയാണിന്ന്. 1959 ജൂലൈ 31നാണു കേരള സർക്കാരിനെ കേന്ദ്രം പുറത്താക്കിയത്
പ്രധാനമന്ത്രി നെഹ്റുവിന്റെ മകൾ ഇന്ദിരാഗാന്ധിയുടെ നിർബന്ധ പ്രകാരമാണ് മന്ത്രിസഭയെ പിരിച്ചു വിട്ടതെന്നാണ് അനുമാനം .ഈ പിരിച്ചു വിടൽ അന്നും ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനു കളങ്കമാണ് . 1956 നവംബർ ഒന്നിനു കേരളം രൂപീകൃതമായ ശേഷം 1957 മാർച്ച് പതിനാറിനാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു.തിരഞ്ഞെടുപ്പ് 126 സീറ്റുകളിലായാണ് നടന്നത്.
ഇതിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. സി.പി.ഐ, കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി. എന്നീകക്ഷികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരു।ന്നത്. ആകെ 550 പേർ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു, ഇതിൽ 114എണ്ണം തിരസ്കരിച്ചു, ബാക്കി 406പേരാണ് നിയമസഭയിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തിരുന്നു(65.49%). 60 സീറ്റുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന എം. ഉമേഷ് റാവു എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡബ്ല്യൂ.എച്ച്. ഡിക്രൂസാണ് ഒന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമാജികൻ.
അന്ന് ഗവർണ്ണർ – ബി. രാമകൃഷ്ണ റാവുവും സ്പീക്കർ – ആർ. ശങ്കരനാരായണനും തമ്പിഡെപ്യൂട്ടി സ്പീക്കർ – കെ.ഒ. അയിഷാ ബായും പ്രതിപക്ഷ നേതാവ് – പി.ടി. ചാക്കോയുമായിരുന്നു.
കമ്മ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച അഞ്ചുപേർ കൂടി നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേരുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്തത്തിൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്. 28 മാസം അധികാരത്തിൽ നിന്നിരുന്ന ഒന്നാം മന്ത്രിസഭയിൽ 175 ദിവസം സഭ സമ്മേളിച്ചിരുന്നു. . നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ് ആയിരുന്നു.ഈ കാലയളവിൽ സഭ 97 ബില്ലുകൾ പാസ്സാക്കി ഇതിൽ പ്രധാനപ്പെട്ടവ ഭൂപരിഷ്കരണ നിയമവും, വിദ്യാഭ്യാസ ബില്ലുമായിരുന്നു. ഭരണപക്ഷത്തെ പ്രമുഖർ ഇ.എം.എസ്, സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.ആർ. ഗൗരി, വി.ആർ. കൃഷ്ണയ്യരും
. 1958ലാണ് വിമോചന സമരം ആരംഭിച്ചത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചേർന്ന് സർക്കാരിനെതിരെ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു അത് . വിമോചന സമരം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലായിരുന്നു ഈ വിമോചന സമരത്തിനു കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന വിപ്ലവകരമായ കാര്യങ്ങൾ ഈ ബില്ലിൽ ഉണ്ടായിരുന്നു. അന്ന് കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടെയും എൻ.എസ്.എസ്-ന്റെയും നിയന്ത്രണത്തിലായിരുന്നു. വിമോചന സമരത്തിന്റെ ഫലമായി ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിടുകയും സംസ്ഥാനത്ത് ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയും ചെയ്തു.