INDIA

സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ല,മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ പെടുത്തി: ബജാജ് മാനേജിംഗ് ഡയറക്ടര്‍

ന്യൂഡല്‍ഹി: സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. ബജാജില്‍ മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കി. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജീവ് ബജാജ് നിലപാട് വ്യക്തമാക്കിയത്. സിഎന്‍ബിസി ചാനലിനോട് സംസാരിക്കുമ്പോഴാണ് രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്.”സുദൃഢമായ ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത് അതിന്മേലാണ് ബിസിനസ് പടുത്തുയര്‍ത്തുന്നത്. ബിസിനസില്‍ ബ്രാന്‍ഡ് (വാണിജ്യ മുദ്ര) വളര്‍ത്തിയെടുക്കല്‍ പ്രധാനമാണ്. എന്നാല്‍ വ്യവസായം വളര്‍ത്തുക എന്നത് മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മയും പ്രധാനമാണ്”- റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകളുടെ ടിആര്‍പി തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജീവ് ബജാജ്.”ബജാജില്‍ മൂന്ന് ചാനലുകളെ ഞങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കുറച്ച് മുന്‍പ് ഞാന്‍ എന്റെ മാര്‍ക്കറ്റിംഗ് മേധാവിയെ വിളിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. ടെലിവിഷന്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close