INDIANEWSSocial MediaTop News

സമൂഹമാധ്യമങ്ങളിൽ വിലസുന്ന ഫേക്കന്മാർക്ക് പൂട്ടിടാൻ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ; റിപ്പോർട്ട് ലഭിച്ച് ഒരു ദിവസത്തിനുള്ളിൽ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് നിർദ്ദേശം

ന്യു ഡൽഹി: സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. വ്യാജ അക്കൗണ്ടുകളിൽ പരാതി കിട്ടി 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി ഐടി നിയമങ്ങളിൽ ഭേദഗതിയും വരുത്തിയതെയി കേന്ദ്ര മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങൾ ഈ തീരുമാനത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.

മറ്റൊരാളുടെയോ പ്രസ്ഥാനത്തിന്റെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അതിന്റെ യഥാർത്ഥ ഉടമകളോ അവർക്ക് വേണ്ടി വേറെ ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണമെന്നാണ് നിർദ്ദേശം. പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിര്‍ദേശം സമൂഹമാധ്യമ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. സമീപ കാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

നിര്‍ദേശം സമൂഹമാധ്യമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ വ്യാജപ്രൊഫൈലുകള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അത് നീക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലൂടെ വ്യക്തമായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close