KERALANEWSTrending

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ പഞ്ചാരവാക്കുകളാൽ പാട്ടിലാക്കും; കിടപ്പറയിലെത്തിച്ച് ലൈം​ഗി ബന്ധത്തിലേർപ്പെടുന്നത് മൊബൈലിൽ പകർത്തിയാൽ പിന്നെ ഭീഷണിയുടെ സ്വരവും; മുഹമ്മദ് ഫൈസി ആഢംബര ജീവിതത്തിന് പണം കണ്ടെത്തിയിരുന്നത് ഇങ്ങനെ….

വർക്കല: പീഡനദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസി തട്ടിപ്പ് പതിവാക്കിയ ആളെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് വെട്ടൂർ ജംക്ഷനു സമീപം പുളിയറ വീട്ടിൽ നിന്നു ചെമ്മരുതി തോക്കാട് പ്രാലേയഗിരി ദാറുൽ ഇഷ്കിൽ മുഹമ്മദ് ഫൈസി(22) യെ അയിരൂർ പൊലീസ് പിടികൂടിയത്. വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വശീകരിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി. പിന്നീട് പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ന​ഗ്ന ദൃശ്യങ്ങളും ലൈം​ഗിക ബന്ധത്തിന്റെ വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും ആഭരണങ്ങളും കവർന്നത്. പെൺകുട്ടിയിൽ നിന്നും ഒരു മാലയും കമ്മലും കൈക്കലാക്കി. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപയോളം ഭീഷണിപ്പെടുത്തി പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും ചെയ്തു.

അന്വേഷണത്തിൽ പ്രതി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഇതേരീതിയിൽ നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. പെൺകുട്ടികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ആഢംബര ജീവിതത്തിനായാണ് ഇയാൾ ഉപയോ​ഗിച്ചിരുന്നത്. വർക്കല ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, അയിരൂർ ഇൻസ്പെക്ടർ ജി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close