സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിക്കാന്‍ 15 മിനുട്ട് മതിയെന്ന് പുതിയ പഠനം. ഫേസ് മാസ്‌കും ആറടി അകലവും അനിവാര്യമാണെന്ന് അടിവരയിട്ട് പറയുകയാണ് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പോസിറ്റീവ് ആയ വ്യക്തിയുമായി 15 മിനുട്ടെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍, അല്ലെങ്കില്‍ ആറടി അകലത്തിനുള്ളില്‍ നിന്നയാള്‍ എന്നാണ് ക്ലോസ് കോണ്‍ടാക്ടിനെ സിഡിസി നിര്‍വചിച്ചിരിക്കുന്നത്.
രോഗവ്യാപന സാധ്യത ഉയര്‍ന്നിരിക്കുന്നു എന്നാണ് സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ.ശശാങ്ക് ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രോഗവ്യാപന സാധ്യത ഉയര്‍ന്നിരിക്കുന്നു എന്നാണ് സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ.ശശാങ്ക് ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കൊറോണ വൈറസ്സിന് സംഭവിച്ച ജനിതക വ്യതിയാനമാണ് വൈറസ്സിന്റെ പെട്ടെന്നുള്ള വ്യാപനത്തിന് കാരണമെന്ന് ആരോഗ്യവിദഗ്ധരുടെ പഠനങ്ങള്‍ പറയുന്നുണ്ട്.രോഗി ചുമയ്ക്കുന്നതോ തുമ്മുന്നതോ അല്ല പ്രശ്നം. വൈറല്‍ ലോഡ് എത്രത്തോളമുണ്ട് എന്നതാണ് പ്രശ്‌നം. ഉയര്‍ന്ന വൈറല്‍ ലോഡുള്ള വ്യക്തിയില്‍ നിന്ന് സമ്പര്‍ക്ക സാധ്യത കൂടുതലായിരിക്കും. മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയുമാണ് ഇത് തടയാനുള്ള വഴി – മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സിലെ മറ്റൊരു അംഗമായ ഡോ.രാഹുല്‍ പണ്ഡിറ്റ് പറഞ്ഞു.