KERALANEWS

സമ്പൂര്‍ണ്ണ മാനിഫെസ്റ്റോ തയ്യാറാക്കാനൊരുങ്ങി യുഡിഎഫ്, ശശി തരൂരിന് മുഖ്യ റോള്‍

തിരുവനന്തപുരം:നിയമസഭ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് സമ്പൂര്‍ണ്ണ മാനിഫെസ്റ്റോ തയ്യാറാക്കാനൊരുങ്ങി യുഡിഎഫ്.ഈ മാസം 17 മുതല്‍ ആറു മേഖലകളിലായി നേരിട്ട് ജനങ്ങളുമായി നേരിട്ട് സംവദിക്കും.തൊഴിലുറപ്പ് വേതനം ഉയര്‍ത്തുന്നതടക്കമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തും.സംശുദ്ധ സദ്ഭരണം മുദ്രാവാക്യമുയര്‍ത്തി പ്രചരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞുഈ മാസം 17 മുതല്‍ കണ്ണൂര്‍,കോഴിക്കോട് എന്നീ ജില്ലകളിലായാണ് തുടക്കം കുറിക്കുക.മാനിഫെസ്റ്റോ തയ്യാറാക്കുന്നതില്‍ ശശി തരൂരിര്‍ പധാന റോള്‍ വഹിക്കും.

ലൈഫ് മിഷന്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കില്ല. പദ്ധതി റിവ്യൂ ചെയ്യും. അഴിമതി മുക്തിമാക്കി ഭവന രഹികരാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അഴിമതിയെ പരാമര്‍ശിച്ചു കൊണ്ടാണ് പറഞ്ഞതെന്നും പദ്ധതിയെ എതിര്‍ത്തിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. ലൈഫ് മിഷനെ എതിര്‍ക്കുന്നില്ല
പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close