INDIA

സമ്പൂർണ പരിവർത്തന പാതയിൽ ഇന്ത്യൻ റെയിൽവേ

ഇന്ത്യൻ റെയിൽവേ വലിയ ഒരു മാറ്റത്തേക്കാൾ ഉപരി സമ്പൂർണമായ പരിവർത്തനത്തിലേക്കാണ്‌ ചുവടൂന്നുന്നത്. ഇന്ത്യക്ക് ലോകോത്തര നിലവാരത്തിൽ ഉള്ള ഒരു റെയിൽവേ ആവശ്യം ആണ്.അവ വിമാനത്താവളങ്ങളേക്കാൾ മികച്ചതാക്കണം എന്ന്‌ നീതി ആയോഗ് സി ഈ ഒ ആയ അമിതാകാന്ത് ദേശിയ മാധ്യമ കേന്ദ്രത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ പ്രവർത്ഥനങ്ങളിൽ പങ്കാളിയായ റെയിൽവേ ബോർഡ് സി ഈ ഒ വിനോദ് കുമാർ യാദവും അമിത് കാന്തിന്റെ അഭിപ്രായത്തെ ശരിവച്ചു.

റെയിൽവേ കൊണ്ടുവരുന്ന ഈ മാറ്റങ്ങൾ ഇന്ത്യൻ റെയിൽവേക്കും നിക്ഷേപകർക്കും തുല്യമായ ഒരു വിജയ സാധ്യത സൃഷ്ടിക്കുന്നു.
“ഞങ്ങൾ നോക്കുന്നത് ഏതാണ്ട് 30,000 കോടി രൂപയുടെ ഒരു പദ്ധതിയാണെന്ന്”കാന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ദീർഘകാല അടിസ്ഥാനത്തിൽ ഉള്ള സ്വാകാര്യവൽക്കരണ പദ്ധതികളുമായി യോജിക്കുന്നു എന്നും അതിനാൽ ആഗോള നിക്ഷേപകർക്കും ആഭ്യന്തര നിക്ഷേപകർക്കും ഈ പദ്ധതിയിൽ സജീവമായി പങ്കെടുക്കാമെന്നും നീതി ആയോഗ് വ്യക്തമാക്കി.

“ആഗോള നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ തുടങ്ങാനാണ് ആലോചിക്കുന്നത്. ഇതിന്റെ പ്രധാന പദ്ധതികൾ എന്ന് പറയുന്നത്; കൂടുതൽ ട്രെയിനുകൾ ഓടിക്കുക അതോടൊപ്പം റെയിൽവേ സ്റ്റേഷനുകൾ കൂടുതൽ നവീകരിക്കുക എന്നതാണ്.”

സർക്കാർ പ്രവർത്തനങ്ങളിൽ സ്വകാര്യവൽക്കരണം നടത്തുന്നതിനെതിരെ ഒരുപാട് ആരോപണങ്ങളൊക്കെ ഉയർന്നുവന്നിരുന്നു. എന്നാൽ, റെയിൽവേയിൽ സ്വകാര്യ പ്രവർടിത്തനങ്ങൾ നടത്തുന്നതിനെപ്പറ്റി നീതി ആയോഗ് പറയുന്നത്- ബാങ്കുകളുമായി ഉദ്ധരിച്ചുകൊണ്ടാണ് ഒരുപാട് സ്വകാര്യ ബാങ്കുകൾ ഇന്ത്യയിൽ നിലവിലുണ്ട്. പുതിയവ വരുന്നുമുണ്ട്. പക്ഷേ എത്ര സ്വകാര്യങ്ങൾ വന്നാലും, എസ് ബി ഐ അതുകൊണ്ട് ഒരു കേടുപാട് സംഭവിക്കുന്നില്ല കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ സർക്കാരിന് സാമ്പത്തിക ഭദ്രതയ്ക്ക് നല്ലതാണ്” എന്നാണ്.

രണ്ട് ഘട്ടങ്ങളിലൂടെയാണ് പ്രൊജക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് .അതിൽ ആദ്യതേത് , പറഞ്ഞിരിക്കുന്ന തുകയുടെ ഉപയോഗിച്ചുകൊണ്ടുള്ള പണി പൂർത്തിയാക്കാനാണ്. 12 ക്ലസ്റ്ററുകൾ ആയിട്ട് ഇതിനെ തിരിക്കുന്നു. ചെന്നൈ, ചണ്ഡീഗഡ്, ബംഗളൂരു, ഡൽഹി(ഒന്നും രണ്ടു) , ഹൗറ ,മുംബൈ(ഒന്നും രണ്ടും), ജയ്പൂർ ,പട്ന സെക്കന്ദരാബാദ് ,പ്രയാഗ് രാജ് എന്നിവിടങ്ങളിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close