KERALA

സമ്മര്‍ദം ചെലുത്തുന്നതില്‍ പ്രതിഷേധം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

കൊല്ലം: നാളെ മുതല്‍ അധിക ജോലികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. പ്രതിഷേധം കൊവിഡ് ഡ്യൂട്ടികള്‍ ബാധിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു. കൊവിഡ് ഡ്യൂട്ടി അടക്കം സര്‍ക്കാര്‍ അമിത സമ്മര്‍ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നു.കൊവിഡ് ഇതര പരിശീലനം അടക്കം ബഹിഷ്‌കരിക്കും. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകള്‍ ബഹിഷ്‌കരിക്കും. സര്‍ക്കാറിന്റെ ഔദ്യോഗിക വാട്സ്അപ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം ഒഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.അമിതജോലിഭാരം കൊണ്ട് തളര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന സംഘടനയുടെ നിരന്തര അഭ്യര്‍ത്ഥന അംഗീകരിക്കാത്ത സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നടപ്പിലാക്കിയത് കൊവിഡ് ആശുപത്രികളിലെ അതികഠിനമായ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷമുള്ള അവധി അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനമാണ്. നീതി നിഷേധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഇത്. ഇതുള്‍പ്പടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍കുന്നതായിരിക്കും. രോഗീപരിചരണത്തെയും കൊവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികളെന്ന് കെജിഎംഒഎ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close