KERALANEWS

സരിതയെ കാത്ത് കേരള പൊലീസിന്റെ മുട്ടൻ പണി; സോളാർ വിവാദ നായികക്ക് ഇനി ഉടനൊന്നും പുറംലോകം കാണാനാകില്ല; കഴിഞ്ഞ തവണ അധികാരത്തിലേറ്റാൻ ഉലയൂതിയവളെ അന്ത്യനാളുകളിൽ കൈവിട്ട് പിണറായി സർക്കാരും

തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ ഇന്ന് അറസ്റ്റിലായ സരിതാ നായർക്ക് ഉടനൊന്നും പുറംലോകം കാണാനാകില്ല. ഇന്ന് സരിതയെ അറസ്റ്റ് ചെയ്തത് സോളാർ പാനൽ വെക്കാനായി കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിന്റെ കയ്യിൽനിന്ന് 42.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്. ഈ കേസിൽ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സരിത ഹാജരാകാത്തതിനെത്തുടർന്ന് കോഴിക്കോട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ഇന്നത്തെ അറസ്റ്റോടെ വെബ്കോ തൊഴിൽ തട്ടിപ്പ് കേസിലും സരിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതരാകും. നെയ്യാറ്റിൻകര സ്വദേശി അരുൺ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും സരിത ഒളിവിലാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, ഇന്ന് സരിത സോളാർ കേസിൽ അറസ്റ്റിലായതോടെ ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ, അടുത്തെങ്ങും വിവാദ സോളാർ നായികക്ക് പുറത്തിറങ്ങാനാകില്ല.

സരിത നായർ ഉൾപ്പെട്ട തൊഴിൽതട്ടിപ്പ് കേസിൽ കേസെടുത്തിട്ടും മാസങ്ങൾക്ക് ശേഷം ഏപ്രിൽ 17നാണ് ആദ്യ അറസ്റ്റ് നടന്നത്. ഒന്നാം പ്രതിയും കുന്നത്തുകാൽ പഞ്ചായത്തിലെ സി.പി.ഐ അംഗവുമായ രതീഷാണ് അറസ്റ്റിലായത്. ഇ​ട​നി​ല​ക്കാ​രനാ​യി പ്ര​വ​ർ​ത്തി​ച്ച കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത് നേതാവ് ഷാജു പാലിയോടും സരിത നായരുമാണ് രണ്ടും മൂന്നും പ്രതികൾ. ഓലത്താന്നി, തിരുപുറം സ്വദേശികളിൽ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരിൽ നിന്ന് പണം കൈപ്പറ്റിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.

ബെവ്കോയിൽ സ്റ്റോർ അസിസ്റ്റന്റായി നിയമനം നൽകാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്നാണ് നെയ്യാറ്റിൻകര സ്വദേശി അരുണിന്റെ പരാതി. 2020 ജൂണോടെയാണ് കുന്നത്തുകാൽ പഞ്ചായത്തിലെ സി.പി.ഐ നേതാവ് രതീഷ് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിത്തുടങ്ങിയത്. പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിൽ പ്രതിഷേധം അറിയിച്ചതോെട സെക്രട്ടേറിയറ്റിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നയാൾ എന്ന നിലയിൽ സരിത രംഗത്തെത്തുകയായിരുന്നു.

പിൻവാതിൽ നിയമനമായതിനാൽ ബെവ്കോയിലെ മാനേജറായ മീനാകുമാരിക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നരലക്ഷം രൂപ വാങ്ങി. എന്നിട്ടും ജോലി വൈകിയതോടെ നമ്പർ തപ്പിയെടുത്ത് അരുൺ മീനാകുമാരിയെ വിളിച്ചു. ജോലിയെ കുറിച്ച് അറിയില്ലെന്നായിരുന്നു മീനാകുമാരിയുടെ മറുപടി. ഇക്കാര്യം സരിതയെ അറിയിച്ചു. തൊട്ടുപിന്നാലെ മീനാകുമാരി വീണ്ടും വിളിച്ചെന്നും നമ്മൾ തമ്മിൽ സംസാരിക്കുന്ന കാര്യം മറ്റുള്ളവരോട് പറയുന്നത് എന്തിനാണെന്ന് ചോദിച്ച് ദേഷ്യപ്പെട്ടെന്നും അരുണിന്റെ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് അധികാരത്തിലേറാൻ സഹായിച്ച പ്രധാന ഘടകം സരിത നായർ ഉൾപ്പെട്ട സോളാർ വിവാദമായിരുന്നു. അന്നത്തെ യുഡിഎഫ് സർക്കാരിനെതിരെ സോളാർ കേസ് ഉയർത്തിക്കാട്ടി വലിയ പ്രക്ഷോഭമാണ് ഇടത് മുന്നണി നടത്തിയത്. എന്നാൽ, അധികാരം വിട്ടൊഴിയാൻ നാളുകൾ ശേഷിക്കെ, സിപിഎമ്മും സരിതയെ കൈവിടുന്നു എന്നാണ് ഇന്നത്തെ അറസ്റ്റോടെ ലഭിക്കുന്ന സൂചനകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close