KERALANEWSTrending

സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടും സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു,തീരുമാനം ചൊവ്വാഴ്ചയ്ക്ക് ശേഷം

കൊച്ചി: സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടും സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.അടുത്ത ചൊവ്വാഴ്ച മുതല്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയറ്ററുകള്‍ തുറക്കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു.

തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

50 ശതമാനം കാണികളുമായി പ്രവര്‍ത്തനം ആരംഭിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കരുതുന്നത്. നിലവിലെ അവസ്ഥയില്‍ തിയേറ്റര്‍ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റര്‍ തുറന്നാല്‍ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടുംബങ്ങള്‍ തിയറ്ററിലെത്താന്‍ മടിക്കുന്നതും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ വിനോദ നികുതിയിളവ് , വൈദുത്യി ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ ഇളവ് എന്നിവയാണ് തിയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്.എന്നാല്‍ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മള്‍ട്ടി പ്രക്‌സുകള്‍ ഈ സംഘടനയില്‍ അംഗമല്ല. ഇത്തരം തിയേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്ന് പ്രദര്‍ശനം തുടങ്ങാനും സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close