KERALATrending

സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പ്രയാഗ് രാജ്: : സര്‍ക്കാര്‍ ആശുപത്രിക്കു പുറത്ത് വൃദ്ധയായ സ്ത്രീയെ ക്രൂരമായി മര്‍ദിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. ഇയാള്‍ സ്ത്രീയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്.ആശുപത്രിക്കു പുറത്ത് കിടന്ന വൃദ്ധയായ സ്ത്രീയെ സഞ്ജയ് മിശ്ര എന്ന സുരക്ഷാ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇയാള്‍ സ്ത്രീയെ ആവര്‍ത്തിച്ച് ചവിട്ടുന്നുണ്ട്. ചവിട്ടുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ വീണ്ടും ചവിട്ടിവീഴ്ത്തുകയാണ് ഗാര്‍ഡ്. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് അധികൃതര്‍ നടപടിയെടുത്തത്. സ്ത്രീയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വീടോ ബന്ധുക്കളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.സുരക്ഷാ ജീവനക്കാരനെ നിയോഗിച്ച ഏജന്‍സിയെ ആശുപത്രി അധികൃതര്‍ കരിമ്പട്ടികയില്‍ പെടുത്തി.

Tags
Show More

Related Articles

Back to top button
Close