സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഗവണ്മെന്റ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു ; തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്കി

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കോടതി ഇടപെടലിനും പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഗവണ്മെന്റ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കോവിഡ് കാലത്തെ സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം മാറ്റി വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നെങ്കിലും ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതോടെ ആറു ദിവസത്തെ ശമ്പളം മാറ്റി വെച്ച് നാലാം തീയതി മുതല്‍ കിട്ടും.
ദുരന്തവേളകളിലും ആരോഗ്യ പ്രതിസന്ധിയുള്ള അടിയന്തിര ഘട്ടത്തിലും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 25 ശതമാനം വരെ പിടിക്കാനുള്ള ” കേരളാ ഡിസാസ്റ്റര്‍ ആന്റ് പബളിക് ഹെല്‍ത്ത് സ്പെഷ്യല്‍ പ്രൊവിഷന്‍ ആക്ട്” പ്രകാരമാണ് ഓര്‍ഡിനന്‍സ്. നേരത്തേ ജീവനക്കാരുടെ ശമ്പളം അഞ്ചു മാസമായി പിടിക്കാനുള്ള നീക്കത്തിനെതിരേ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍ പോകുകയും വേതനം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി പറയുകയും നീക്കത്തിന് തല്ക്കാലം സ്റ്റേ നല്‍കുകയുമായിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ അപ്പീലിന് പോകാതെ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ഗവര്‍ണര്‍ ഒപ്പിട്ടതോടെ നാളെ മുതല്‍ വിതരണം ചെയ്യേണ്ട ശമ്പളം വൈകുമെന്നും ഉറപ്പായി.
കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ച്, കേരളത്തെ പകര്‍ച്ചവ്യാധി സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു കഴിയും. എന്നാല്‍, രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്തിനു മാത്രമായി പ്രഖ്യാപിക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള ബില്‍ ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്കി. വാര്‍ഡ് വിഭജനമില്ലാതെ ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കും.